മൂത്തോർ എന്ന നാമം മൂത്താൻ സമുദായത്തെ സൂചിപ്പിക്കുന്നു മൂത്താൻ എന്നാൽ ഉയർന്നവർ എന്നാണ്.ജാതി,ആചാരം,വ്യാപാരം, സംസ്കാരം, ഐക്യം എന്നീ എല്ലാത്തിലും ഉയർന്നവർ എന്നത് ആകുന്നു. ജേഷ്ഠൻ എന്ന പദം ചേട്ടന്മാർ എന്ന രീതിയിൽ ക്രിസ്തീയരെ അറിയപ്പെടുന്നു. ചേട്ടൻമാർ എന്നാലും മുന്നിൽ ഉള്ളവർ എന്നുതന്നെയാണ്. സമൂഹത്തിൽ 'ഏട്ടാ' യെന്ന വാക്കും മുതിർന്നവരെ ബഹുമാന സൂചകമായും മുന്നിൽ ജനിച്ചവർ എന്നതു കൊണ്ടാണ് വിളിക്കുന്നത്.
' മൂത്തോർ 'എന്ന പദം ഒരു സമൂഹത്തെ സൂചിപ്പിക്കുന്നു മൂത്താൻ എന്നാൽ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. മൂത്താൻ സമുദായക്കാർ ജാതിയമായ ആചാര വിശ്വാസങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നവരാണ് ഐക്യത്തോടു കൂടി ഒരു സാംസ്കാരിക അടിത്തറ വളർത്തി വന്നവരാണ്. അതിൽ അഭിമാനം കൊള്ളുന്നവരും വിട്ടുവീഴ്ച ചെയ്യാത്തവരും ആകുന്നു. കുടിയേറ്റ ചരിത്ര കാരണങ്ങളാൽ ഇത് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ആര്യ വംശജർ ആയതുകൊണ്ട് ആര്യന്മാരായി ഇവരെ അറിയപ്പെടുന്നു. ആദ്യകാലങ്ങളിൽ വടക്കേ ഇന്ത്യയിൽ താമസക്കാരായിരിന്നവർ തെക്കെ ഇന്ത്യയിൽ തമിഴ്നാട്ടിൽ ചോളരാജാ തിർത്തികളിൽ താമസം കൊണ്ടവർ കേരളത്തിലേക്ക് കുടിയേറി പാർക്കാൻ കാരണങ്ങൾ പലതും ഉണ്ടു താനും..
വൈശ്യ സമൂഹക്കാർ ആയതുകൊണ്ട് കച്ചവടം കുല തോഴിലായി ജീവിച്ചു വന്നവർ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, കൊള്ള എന്നിവ ഇവരെ സാരമായി ബാധിച്ചത് ഇവരുടെ കുടിയേറ്റ ചരിത്രത്തിന് കാരണമായി തീർന്നു.. യുദ്ധങ്ങൾ ഉണ്ടാകുമ്പോൾ അക്രമികൾ ആദ്യം അക്രമം നടത്തുന്നതും കച്ചവട കേന്ദ്രങ്ങളെയും പണ്ഡികശാലകളെയും വൈശ്യന്മാരോടും ആയിരുന്നു. ഇത് വൈശ്യ സമൂഹത്തിന് ഘനികരമാകുകയും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറ്റത്തിന് കാരണമാകുകയും ചെയ്തു. ചേര രാജ്യമെന്ന അറിയപ്പെട്ടിരുന്ന കേരളത്തിലെക്കുള്ള മൂത്താൻ മാരുടെ കുടിയേറ്റത്തിനുള്ള കാരണവും പൂരാധന ബന്ധങ്ങൾ ആയിരുന്നു. സാമൂതിരി രാജാവ് നൽകിയ അഭയഹസ്തം ഇവർക്ക് അനുഗ്രഹമാവുകയും ചെയ്തു.
കേരളത്തിൽ ആദ്യമായി കൊടുങ്ങല്ലൂരിൽ താമസമാക്കിയ ഇവർ വ്യാപാര പുഷ്ടി പെടുത്തി വന്നു അന്ന് കൊടുങ്ങല്ലൂർ കേരളത്തിന്റെ തലസ്ഥാനവും തുറമുഖ കേന്ദ്രവും ആയിരുന്നു. വിദേശരാജ്യങ്ങൾക്ക് കേരളത്തിൽ നിന്ന് മല ചരക്ക് സാധനങ്ങൾ, നാണ്യ വിള സാധനങ്ങൾ എന്നിവ തോണികളിലും വഞ്ചികളിലും ആയി വ്യാപാരം നടത്തി വന്നു. കേരളത്തിൽ മൂത്താൻമാരുടെ വരവോടു കൂടി നാണയസമ്പ്രദായം നിലവിൽ വന്നത് എന്ന് പറയപ്പെടുന്നു. അതി പുരാതനമായി നില നിന്നിരുന്ന Bartar സാമ്പ്രദായം( സാധനങ്ങൾക്ക് പകരം സാധനങ്ങൾ വാങ്ങുന്ന രീതി) ഇല്ലാതായത് വൈശ്യന്മാരായ മൂത്താന്മാരുടെ വരവോടുകൂടിയാണ്.
വൈശ്യന്മാരായ മൂത്താന്മാർ ശക്തമായ മതവിശ്വാസികളാണ് കുടിയേറി താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേകമായി ദേവീക്ഷേത്രങ്ങൾ പണിത് ആരാധന നടത്തുന്ന സമ്പ്രദായം ഉള്ളവരായിരുന്നു. ശൈവ മതത്തിന്റെയും വൈഷ്ണ മതത്തിന്റെയും ക്ഷേത്രങ്ങൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ വൈശ്യന്മാരുടെ വരവോടുകൂടിയാണ് ദേവി ക്ഷേത്രങ്ങൾ ഉണ്ടായി തുടങ്ങിയത്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം ആദ്യമായി ഉണ്ടായ ദേവീക്ഷേത്രമാണ്.
കേരളത്തിൽ വ്യാപാരത്തിനായി പലഭാഗങ്ങളിൽ താമസമാക്കിയ വൈശ്യന്മാരെ പലനാമത്തിൽ മൂത്താൻ ഗുപ്തൻ ചെട്ടിയാർ വെള്ളാർ മന്നാടിയാർ താരകർ എന്നീ പേരുകളിൽ അറിയപ്പെടുന്നു. മൂത്താൻ സമ്പ്രദായം പാലക്കാട് താമസമാക്കിയത് 1700 കാലഘട്ടത്തിലാണ് പാലക്കാട് നഗരം മദ്യത്തിൽ ഉണ്ടായിരുന്ന നടുപ്പതി മന്നം ക്ഷേത്രം കണ്ണകി ഭഗവതി ക്ഷേത്രമായിരുന്നു . ടിപ്പുവിന്റെ പടയോട്ടത്തിൽ ആക്രമിക്കപ്പെട്ട ക്ഷേത്രത്തിലെ മൂല്യവിഗ്രഹം ഇന്ന് മൂത്താന്മാരുടെ ഇഷ്ടദൈവമായി കണ്ണകി നഗറിൽ സ്ഥാപിക്കപ്പെട്ടു. അഷ്ട ഐശ്വര്യഭാഗങ്ങൾ സമീപപ്രദേശത്തുള്ള ക്ഷേത്രങ്ങളിലും പ്രതിഷ്ഠിക്കപ്പെട്ടു മൂത്താൻ സമ്പ്രദായക്കാർ പല മേഖലകളിലും നേട്ടം കൈവരിച്ച അവരായി മാറിയിരിക്കണം. വ്യാപാര കുത്തക അടിത്തറ അഭിവൃദ്ധിക്ക് കാരണമായി തീർന്നു സ്വർണ്ണം വെള്ളി മലഞ്ചരക്ക് സാധനങ്ങൾ പച്ചക്കറി വ്യാപാരം എന്നിവയിൽ മുത്താൻ സമുദായം ഇന്നും നേട്ടങ്ങൾ കൈവരിച്ചു വരുന്നവരാണ്
സാംസ്കാരികമായുള്ള ഉയർന്ന എഴുന്നേൽപ്പ് മൂത്താന്മാരുടെ പല മേഖലകളിലും സ്വാധീനിച്ച് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. മൂത്താന്മാരുടെ ദേശീയ ബോധം ഏവരിലും പ്രതീക്ഷകളും മാർഗ്ഗദശകം ആവുകയും ചെയ്യുന്നു. വ്യാപാരമേഖല മാത്രം അല്ലാതെ മൂത്താൻ സമുദായത്തിലെ പുതിയ തലമുറ പല നേട്ടങ്ങളും കൈവരിച്ചു വരികയാണ്.
വിദ്യാഭ്യാസത്തിൽ നേട്ടം കൈവരിച്ച നമ്മുടെ യുവതി യുവാക്കന്മാരും ഭാരതത്തിൽ ആകമാനം ഐടി മേഖലകളിലും ഉന്നത ശ്രേണികളിലും വിദേശങ്ങളിലും എത്തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു . പാലക്കാട് മൂത്താന്മാർ അറിയപ്പെടുന്ന ഒരു ജാതിയെ സമൂഹമാണ്. പാലക്കാടിനെ വളർച്ചയ്ക്ക് മുത്താന്മാരുടെ സേവനം അതുല്യമാണ്. വ്യാപാരി സംഘടനകളുടെ നേതൃത്വം, രാഷ്ട്രീയ രംഗത്ത് അതുല്യ സ്ഥാനം, മുനിസിപ്പാലിറ്റി ഭരണരംഗത്ത്, ദേശീയ രാഷ്ട്രീയത്തോടുള്ള കൂറ് എന്നിവ കൊണ്ട് കേരളത്തിൽ മൂത്താന്മാർ പ്രത്യേകമായി അറിയപ്പെടുന്നു.
മൂത്താൻ സർവീസ് സൊസൈറ്റി ഇന്ന് അറിയപ്പെടുന്ന ജാതി സംഘടനയായി അഭിമാനമായ മൂത്താതെയിൽ നിലകൊള്ളുന്നു. M. S. S ഇന്ന് തട്ടുവിൻ തുറക്കപ്പെടുന്ന എന്ന സേവന സംഘടനയായി നിലകൊള്ളുന്നു. പ്രസവരക്ഷ മരണാനന്തര ക്രിയയ്ക്ക് സഹായം വെള്ളം കരണ്ട് കണക്ഷൻ എടുക്കുവാനുള്ള സഹായം വീടില്ലാത്തവർക്ക് വീട് റിപ്പയർ ചികിത്സാസഹായം പരസ്പര സഹായനിധി പലിശരഹിതമായി മേരേജ് ബ്യൂറോ വിദ്യാഭ്യാസത്തിനുള്ള സഹായം ധാർമിക മുന്നേറ്റത്തിനുള്ള സഹായങ്ങൾ എന്നിവ ചെയ്തുകൊണ്ട് എംഎസ്എസ് ഇന്ന് മുന്നിലാണ് . കഴിഞ്ഞ 25 കൊല്ലമായി ഈ വിധ സേവനങ്ങൾ കൊണ്ട് എംഎസ്എസ് അറിയപ്പെടുന്നു. സിൽവർ ജൂബിലി ആഘോഷം വിജയിക്കാനുള്ള